Latest Updates

കൊച്ചി :വാളയാറിലെ പ്രായപൂർത്തിയാകാത്ത സഹോദരിമാരുടെ ദുരൂഹ മരണത്തിൽ മാതാപിതാക്കളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. സിബിഐ സമർപ്പിച്ച കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് സി ജയചന്ദ്രന്റെ ബെഞ്ച് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ മാതാപിതാക്കൾക്കെതിരെ ഒരു നടപടിയും പാടില്ലെന്നും, കേസിൽ ഹൈക്കോടതിയുടെ അന്തിമ തീരുമാനം വന്നതിന് ശേഷം മാത്രമേ വിചാരണ കോടതിയിൽ ഹാജരാകേണ്ടതുണ്ടെന്നും കോടതി നിർദേശിച്ചു. സിബിഐയുടെ അന്വേഷണത്തിൽ ആസൂത്രിതമായ പ്രതി ചേർക്കലുണ്ടായെന്നും, കുട്ടികളുടെ മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം അന്വേഷിച്ചില്ലെന്നുമാണ് മാതാപിതാക്കളുടെ വാദം. ഹർജിയിൽ വിശദീകരണം തേടി ഹൈക്കോടതി സിബിഐയ്ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. മധ്യവേനലവധിക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.

Get Newsletter

Advertisement

PREVIOUS Choice